NEWS

കരുണാലയം വാര്‍ഡന്‍ ഹോം കൊച്ചിന്‍ മഹായിടവക ബിഷപ്പ് അഭിവന്ദ്യ ബി. എന്‍. ഫെന്‍ തിരുമേനി റീ-ഡെഡിക്കേറ്റ് ചെയ്തു.
09.07.2021

ആലുവ: പുതുക്കി പണിത ആലുവ കരുണാലയം വാര്‍ഡന്‍ ഹോം കൊച്ചിന്‍ മഹായിടവക ബിഷപ്പ് അഭിവന്ദ്യ ബി. എന്‍. ഫെന്‍ തിരുമേനി റീ-ഡെഡിക്കേറ്റ് ചെയ്തു കരുണാലയത്തിന് കൈമാറി. ആലുവ St. ജോണ്‍സ് ദി ബാപ്ടിസ്റ്റ് ചര്‍ച്ച്, വികാരി റവ. ജേക്കബ്‌ ജോണ്‍ അച്ചന്‍ റീ-ഡെഡിക്കേഷന്‍ ശുശ്രൂഷയില്‍ സഹകാര്‍മ്മികത്വം നിര്‍വ്വഹിച്ചു. ശോചനീയമായ നിലയില്‍ ആയിരുന്ന വാര്‍ഡന്‍ ഹോം ആണ് മഹായിടവകയുടെ മേല്‍നോട്ടത്തില്‍ പുനര്‍നിര്‍മ്മാണം നടത്തിയത്. വളരെ ലളിതമായി നടത്തിയ ചടങ്ങില്‍ മഹായിടവക സ്ത്രീജന സഖ്യം പ്രസിഡണ്ട് ശ്രീമതി. സഖി മേരി ഫെന്‍, ലിസ്സി കൊച്ചമ്മ, കരുണാലയം സ്റ്റാഫ്‌ അംഗങ്ങള്‍, മഹായിടവക ഓഫീസി സ്റ്റാഫ്‌ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പുനര്‍നിര്‍മ്മാണം നടത്തിയ വാര്‍ഡന്‍ ഹോമിന്‍റെ താക്കോല്‍ ദാനച്ചടങ്ങ്, കരുണാലയം പ്രിന്‍സിപ്പള്‍ ശ്രീമതി. ജീജ കുര്യനും പുതിയതായി ചാര്‍ജ് എടുത്ത വാര്‍ഡന്‍ ഷീബ യു.എല്‍.-നും താക്കോല്‍ കൈമാറി ബി.എന്‍. ഫെന്‍ തിരുമേനി നിര്‍വ്വഹിച്ചു.

-: കരുണാലയം, ആലുവ:-


കൊച്ചി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളുടെ ആശ്രിതർക്ക് ഉച്ചഭക്ഷണം നൽകി സി. എസ്. ഐ. കൊച്ചി മഹായിടവക. —- 07.07.2021

കളമശ്ശേരി: കൊച്ചി മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരിക്കുന്ന കോവിഡ് രോഗികളെ പരിചരിക്കുന്ന ആശ്രിതർക്കു ഉച്ചഭക്ഷണ പൊതിയൊരുക്കി സി. എസ്. ഐ കൊച്ചി മഹായിടവകയുടെ സോഷ്യൽ ബോർഡ്‌ മാതൃകയായി. ഏകദേശം 25 ലധികം പേർക്ക് ചിക്കൻ ബിരിയാണി പൊതികളാണ് വിതരണം ചെയ്തത്. മഹായിടവക സോഷ്യൽ ബോർഡിന്റെ ആഭിമുഖ്യത്തിലാണ് ഈ സത്കർമം സാധ്യമാക്കിയത്. മഹായിടവക സോഷ്യൽ ബോർഡ് ഡയറക്ടർ റവ. പ്രെയ്സ് തൈപറമ്പിൽ, പ്രോപ്പർട്ടി മാനേജർ ജോർജ് ചാക്കോ, സാം കുരുവിള, അനിൽവിൽസൺ എന്നിവർ സന്നിഹിതരായിരുന്നു.സോഷ്യല്‍ ബോര്‍ഡ് സി. എസ് ഐ കൊച്ചിന്‍ മഹായിടവക.


NEW FACE BOOK GROUP & PAGE

സി.എസ്.ഐ കൊച്ചിന്‍ മഹായിടവക, സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി നിലവിലുള്ള ഫേസ്ബുക്ക്‌ പേജ്‌ പുതുക്കി CSI DIOCESE OF COCHIN OFFICIAL എന്ന പേരില്‍ കമ്മ്യൂണിറ്റി ഗ്രൂപ്പും അതോടൊപ്പം ഒരു ഫേസ്ബുക്ക് പേജും ആരംഭിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വിവിധ പേരില്‍ പേജുകളും ഗ്രൂപ്പുകളും ഉള്ളതിനാല്‍ ആണ് മഹായിടവക CSI DIOCESE OF COCHIN OFFICIAL എന്ന പേരില്‍ ‘ക്യാപ്പിറ്റല്‍ ലെറ്ററില്‍’ നാമകരണം ചെയ്തിരിക്കുന്നത്. മഹയിടവകയുടെ ആത്മീകവും ഭൌതീകവുമായ വളര്‍ച്ചക്ക് ഉതകുന്ന വാര്‍ത്തകള്‍ ഈ പേജില്‍ ലഭിക്കും. മഹായിടവകയുടെ ഈ കൂട്ടായ്മയില്‍ പങ്കുചേരുന്നതിനു സ്നേഹത്തോടെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ ഫേസ്ബുക്ക്‌ ഗ്രൂപ്പും, പേജും ലഭിക്കുന്നതാണ്.

https://www.facebook.com/groups/348946256838667

എല്ലാ ഗ്രൂപ്പിലും ഷെയര്‍ ചെയ്യുകയും പരമാവധി ആളുകളില്‍ എത്തിക്കുവാന്‍ ശ്രമിക്കുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

റവ. അനീഷ് മാത്യു
മഹായിടവക കമ്മ്യൂണിക്കെഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ്.
സി.എസ്.ഐ കൊച്ചിന്‍ മഹായിടവക


8th CONSECRATION ANNIVERSARY OF RT. REV. B. N. FENN, Bishop of CSI CD

2021 ജൂണ്‍ 30 നു മേല്‍ പട്ടത്വ ശുശ്രൂഷയില്‍ 8 വര്‍ഷം പൂര്‍ത്തീകരിക്കുന്ന, സി എസ് ഐ കൊച്ചിന്‍ മഹായിടവക, അഭിവന്ദ്യ ബി. എന്‍. ഫെന്‍ തിരുമേനിക്ക് ആശംസകള്‍..! ഇന്ന് രാവിലെ 10 മണിക്ക് ആലുവ St. Johns the Baptist ദൈവാലയത്തില്‍ വച്ച് സ്തോത്രആരാധന നടത്തപ്പെട്ടു. തിരുമേനി ആരാധനയ്ക്ക് നേതൃത്വം നല്‍കി. മഹായിടവക ക്ലെര്‍ജി സെക്രട്ടറി റവ. ജോണ്‍ ജോസഫ്‌ അച്ചന്‍, ആലുവ St. Johns the Baptist ദൈവാലയവികാരി റവ. ജേക്കബ്‌ ജോണ്‍ അച്ചന്‍ എന്നിവര്‍ ആരാധന നയിച്ചു. മഹായിടവക ലേ-സെക്രട്ടറി ശ്രീ. ബാബു എബ്രഹാം, സ്ത്രീജന സഖ്യം പ്രസിഡന്റ്‌ ശ്രീമതി. സഖി മേരി ഫെന്‍, ഓഫീസ് സ്റ്റാഫ്‌ അംഗങ്ങള്‍ തുടങ്ങിയവര്‍ ആരാധനയില്‍ പങ്കെടുത്തു. Covid protocol പാലിച്ചുകൊണ്ട് ആരാധന നടത്തപ്പെട്ടു. തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ വിവധ സംഘടനകളെ പ്രതിനിധീകരിച്ചു റവ. ജോണ്ആ‍ജോസഫ്‌, ശ്രീ. ബാബു എബ്രഹാം, ശ്രീ. അനൂജ് നെല്‍സണ്‍, തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.


Social Board, CSI Diocese of Cochin.


ERNAKULAM AREA SUNDAY SCHOOL

Ernakulam Area Sunday School Organized VBS on 27,28 & 29th May 2021. More than 650 students were participated in the VBS. Mr. Vidhosh and team of Poppins House was the VBS Leader. Three days was very joyful and happy to the children.


CHURCH DEDICATIONCSI St. Paul’s Church, Vadakkanchery

It was a blessed moment that one of the golden dream has been come to reality on 10th April 2021. It was a strong desire and prayer of the believers for a new church. It was fulfilled on that Saturday dedicated by Rt. Rev. B. N. Fenn, bishop CSI Diocese of Cochin. The hard work of Rev. Sujith Godfry and the committee members are appreciated.

ORDINATION RETREAT CONDUCTED AT CSI HERITAGE BANGLOW- FORT COCHI


NEWS – PHOTO GALLERY

KERALA REGIONAL BISHOPS COUNCIL


BATHEL DAY CELEBRATIONS