റിപ്പബ്ലിക് ദിനത്തിൽ മൂന്നാർ ഏരിയ ദേവികുളം ഇടവകയിലെ റവ. ഡേവിഡ്സൺ വിജകുമാർ അച്ഛനോടും അതാത് പ്രാദേശിക ഉപദേശിമാരോടും ഒപ്പം ലാക്കാട്, കുളമങ്കായ്, ദേവികുളം കോളനി, ദേവികുളം മിഡിൽ ഡ്രൈവ്, ചൊക്കനാട്, മാvനിലയ് എസ്റ്റേറ്റ് എന്നിവിടങ്ങളിൽ പള്ളിയിലും ഭവനങ്ങളിലും ആയി സി. എസ്. ഐ കൊച്ചിൻ ഡയോസിസ് സോഷ്യൽ ബോർഡ് ആഭിമുഖ്യത്തിൽ നടത്തിയ ചില ദൃശ്യങ്ങൾ. അഞ്ച് കിടപ്പുരോഗികളായ ഡയാലിസിസ് ചെയ്യുന്നവർക്കു സാമ്പത്തിക സഹായവും 20 തിലധികം തെരെഞ്ഞെടുക്കപ്പെട്ട അശരണരും , അഗതികളും, വിധവകളും ആയവർക്കും അവരുടെ ഭവനങ്ങളിൽ കടന്നുചെന്ന് ഒരുമാസത്തേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ സഹായകിറ്റുകൾ നൽകിയും പ്രാർത്ഥിച്ചും കടന്ന് വരുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.കുറച്ചു പേർക്കു പള്ളിയിലും കിറ്റുകൾ വിതരണം ചെയ്തു.ഈ നന്മകളും സൽപ്രവത്തികളും ചെയ്യുവാൻ സോഷ്യൽ ബോർഡിനെ സാമ്പത്തികമായി സഹായിക്കുന്ന നല്ല മനസ്സുകൾക്കും വിശ്വാസികൾക്കും നന്ദി. ഞങ്ങളുടെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ബി. എൻ. ഫെൻ തിരുമേനിക്കും നന്ദി.എല്ലാറ്റിനുമുപരി ദൈവനാമം മഹത്വം വെളിപ്പെടട്ടെ.